Ticker

6/recent/ticker-posts

മൈമിന് എ ഗ്രേഡുമായി കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ

കാഞ്ഞങ്ങാട് : സംസ്ഥാന  കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മൈം (മൂകാഭിനയം) എ ഗ്രേഡ് കരസ്ഥമാക്കി കാഞ്ഞങ്ങാട് സൗത്ത്  ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ.
 സ്കൂളിലെ വി എച്ച് എസ് ഇ വിദ്യാർത്ഥികളായ ജി.എസ് ഗിരിനന്ദ, പി.വി കൃഷ്‌ണനന്ദ, എം.കെ ആര്യ, ശ്രീയാലക്ഷ്‌മി, എം.കെ. വിസ്‌മയ, പി.സി. അഭിഷേക്, കെ.അക്ഷയ് എന്നിവരടങ്ങിയ ടീമാണ് മൈമിൽ എ ഗ്രേഡോടു കൂടി തിളങ്ങിയത്. കുറുവ സംഘത്തിന്റെ ആക്രമണത്താൽ തകർന്ന ഒരു കുടുംബത്തെയും, തകർന്നു പോയ കുടുംബത്തിനു വേണ്ടി  പ്രതികാരം വീട്ടുന്ന ഒരു  അച്ഛന്റെ ജീവിതവുമാണ് മൈമിൽ കുട്ടികൾ  അനാവരണം ചെയ്തു കാണിച്ചത്. കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും  സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് പോകുന്നത്. ആദ്യ അവസരത്തിൽ തന്നെ എ ഗ്രേഡ് ലഭിച്ചു എന്നത് ശ്രദ്ധേയമായി. മുൻവർഷങ്ങളിൽ ഉറുദു ഗസലിൽ സംസ്ഥാന തലത്തിൽ ഏ ഗ്രേഡ് നേടിയ ഗിരി നന്ദയും മാർഗ്ഗംകളിയിൽ ജില്ലാ തലത്തിൽ ഏ ഗ്രേഡ് നേടിയ പി.വി.കൃഷ്ണനന്ദയും മൈമിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മൈം, സ്കിറ്റ്, നാടകം എന്നിവയുടെ പരിശീലകനായ സജിൻ കാലിക്കടവിന്റെ നിർദ്ദേശങ്ങളാണ് തങ്ങളെ ഒന്നാംസ്ഥാനത്തെത്തിച്ചതെന്ന് ടീം അംഗങ്ങളായ വിദ്യാർത്ഥികൾ  അനുസ്‌മരിച്ചു. 
കുട്ടികളുടെ പരിശീലനത്തിന് നേതൃത്വം നൽകിയത് അധ്യാപികമാരായ സുബിതാശ്വതിയും , പി പി ശ്യാമിതയും ആയിരുന്നു. നാലുമാസത്തെ പരിശീലനത്തിന് 
ഒടുവിൽ ആണ് കുട്ടികൾ വിജയകൈവരിച്ചത് . ഇത്
ഏറെ  സന്തോഷം നൽകുന്നതാണെന്ന് പ്രിൻസിപ്പൽ പി എസ് അരുൺ പറഞ്ഞു.

Reactions

Post a Comment

0 Comments