Ticker

6/recent/ticker-posts

നെഹ്റു കോളേജിൽ എസ്.എഫ്.ഐ , കെ.എസ്.യു സംഘർഷം, 6 പേർ ആശുപത്രിയിൽ

കാഞ്ഞങ്ങാട് :നെഹ്റു കോളേജിൽ ഇന്ന് രാവിലെ ഉണ്ടായ
എസ്.എഫ്.ഐ , കെ.എസ്.യു സംഘർഷത്തിൽ
6 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് പരിസരത്ത് സ്ഥാപിച്ച കൊടിമരങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘർഷത്തിലെത്തിയത്. കെ. എസ്. യു പ്രവർത്തകരായ
ആശംസ്മയ്യിച്ച, അൽഫ്രഡ്‌ പ്രകാശ്‌,  ലുക്മൻ, വിഷ്ണു വത്സൻ എന്നിവരെയും
 എസ്.എഫ്.ഐ നീലേശ്വരം
ഏരിയ പ്രസിഡൻ്റ് വിപിവിൻ റാവു, കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം വിഗ്നേഷ് എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് പരിസരത്ത് സ്ഥാപിച്ച കെ.എസ്.യു വിൻ്റെ കൊടിമരം രണ്ട് ദിവസം മുൻപ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇന്നലെ എസ്.എഫ് ഐ യുടെ കൊടിമരവും നശിപ്പിച്ച നിലയിൽ കണ്ടെത്തി. കൊടിമരം തകർക്കപ്പെട്ടതിൽ ഇരു വിഭാഗവും പരസ്പരം ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു കോളേജിൽ രാവിലെ സംഘർഷമുണ്ടായത്. ഹോസ്ദുർഗ് പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments