തുറന്ന് കവർച്ച. ക്ഷേത്രത്തിൻ്റെ കിഴക്ക് ഭാഗം നടവഴിയിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് ഭണ്ഡാരങ്ങൾ കുത്തി തുറന്ന നിലയിലാണ്. ഇന്ന് രാവിലെയാണ് കവർച്ച നടന്നതായി അറിയുന്നത്. കുത്തി തുറന്നതിൽ ഒന്ന് വലുതും രണ്ടാമത്തെത് ചെറിയ സ്റ്റീൽ ഭണ്ഡാരവുമാണ്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പാട്ടുൽസവമായിരുന്നു. അത് കൊണ്ട് തന്നെ ഭണ്ഡാരത്തിൽ വലിയ പണം ഉണ്ടാകുമെന്ന് കരുതി കവർച്ചാ സംഘം കുത്തി തുറന്നതാകാമെന്നാണ് കരുതുന്നത്. എന്നാൽ പാട്ടുൽസവത്തിന് ശേഷം ഭണ്ഡാരത്തിലെ പണം എടുത്തിരുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു. രണ്ട് ദിവസത്തെ പണമാണ് നഷ്ടപ്പെട്ടത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് അന്വേഷിക്കുന്നു.
0 Comments