Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ സാധ്യത തെളിഞ്ഞു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലിനെ രംഗത്തിറക്കും എന്നറിയുന്നു.ഇത് സംബന്ധിച്ച് പാർട്ടി പച്ചക്കൊടി കാട്ടി.സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ഗോവിന്ദൻ പള്ളിക്കാപ്പിൽ മത്സരിക്കണമെന്ന് നിർദേശിച്ചതായറിയുന്നു.ഇ. ചന്ദ്രശേഖരൻ മൂന്ന് ടേം പൂർത്തിയാക്കിയതിനാൽ ഇനി മത്സരരംഗത്തുണ്ടാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സി. പി. ഐ പുതുമുഖത്തെ ഇറക്കുന്നത്. സംസ്ഥാന കമ്മിറ്റി ഒറ്റ പേര് നിർദേശിച്ചതെന്നറിയുന്നു. രാവണീശ്വരം സ്വദേശിയായ ഗോവിന്ദൻ പള്ളിക്കാപ്പിൽ കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനാണ്.ബി. കെ. എം. യു സംസ്ഥാന ജനറൽ സെക്രട്ടറിയായ ഗോവിന്ദൻ തുടർച്ചയായി മൂന്ന് തവണ സി. പി. ഐ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഗോവിന്ദൻ പള്ളിക്കാപ്പിൽ മത്സരിക്കുകയാണെങ്കിൽ മണ്ഡലത്തിൽ തന്നെ താമസമുള്ള ആദ്യ സ്ഥാനാർഥിയെന്ന പേരും ഗോവിന്ദന് സ്വന്തമാകും.ഇതു വരെ പ്രതിനിധീകരിച്ചവർ മണ്ഡത്തിന് പുറത്തു നിന്നുള്ളവരാണ്.
Reactions

Post a Comment

0 Comments