Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന പെട്രോൾ പമ്പ് ഉടമയായ യുവതി മരിച്ചു

കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന പെട്രോൾ പമ്പ് ഉടമയായ യുവതി മരിച്ചു.
 ചീമേനി പെട്രോൾ പമ്പ് ഉടമയും, ചീമേനി മർച്ചന്റ്സ് അസോസിയേഷൻ അംഗവുമായ കയ്യൂരിലെ
സുലത 47യാണ് നിര്യാതയായത്. തിരുവനന്തപുരം ആശുപത്രിയിലായിരുന്നു മരണം.
     ഭൗതിക ശരീരം നാളെ രാവിലെ 8.30 മുതൽ ചീമേനി വ്യാപാരഭവനിൽ പൊതു ദർശനത്തിന് വെക്കും. നാളെ രാവിലെ 10 മണി വരെ ചീമേനി ടൗണിൽ വ്യാപാരികൾ ഹർത്താൽ ആചരിക്കും. ഭർത്താവ് മുകുന്ദൻ. രണ്ട് മക്കൾ ഉണ്ട്.

Reactions

Post a Comment

0 Comments