കർണ്ണാടക സ്വദേശി
ഇബ്രാഹിം എന്ന കലന്തർ ഇബ്രാഹിമിനെയാണ് കുമ്പള പൊലീസ് പിടികൂടിയത്.
നായ്ക്കാപ്പ് സ്വദേശിയും കാസർകോട് ബാറിലെ അഭിഭാഷകയുമായ ചൈത്രയുടെ വീട്ടിൽ നിന്നു 29 പവൻ സ്വർണ്ണവും വെള്ളിയും, പണവും കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്'.
അഡ്യനടുക്ക ബാങ്കിൽ നിന്നു
2 കിലോ സ്വർണ്ണവും 17 ലക്ഷം രൂപയും കൊള്ളയടിച്ചതുൾപ്പടെ 25 ഓളം കേസുകളിൽ പ്രതിയാണ് പിടിയിലായ
കലന്തർ ഇബ്രാഹിം .
വിവിധ ഇടങ്ങളിലായി ക്വാർട്ടേഴ്‌സുകളിൽ
താമസിച്ചാണ് പ്രതികവർച്ച നടത്തുന്നത്.
പ്രദേശത്തെ
സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണ സംഘം കവർച്ചക്കാരനെ തിരിച്ചറിഞ്ഞത്.
പ്രതി അലക്ഷ്യമായി ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. വീട്ടിൽ നിന്നു ലഭിച്ച വിരലടയാളങ്ങളും
പ്രതിയെ തിരിച്ചറിയാൻ നിർണ്ണായകമായി.
അഞ്ച് ദിവസത്തിനുള്ളിലാണ് പ്രതിയെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞത്. 2024 ഫെബ്രുവരി ഏഴിന് എൻമകജെ, പെർളയിൽ നിന്നു പത്തു കിലോമീറ്റർ അകലെയുള്ള കർണ്ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ് നായ്ക്കാപ്പ് കൊള്ളക്കേസിലെ പ്രതിയായ ഇബ്രാഹിം കലന്തർ. ഇയാളെയും സുള്ള്യ കൊയിലയിലെ റഫീഖ് എന്ന ഗൂഡിനബെളി റഫീഖ്, പൈവളിഗെ ബായാറില ദയാനന്ദ എന്നിവരെയും അന്ന് പൊലീസ് സാഹസികമായി പിടികൂടിയിരുന്നു.
ഞായറാഴ്‌ച വൈകുന്നേരം ആറിനും രാത്രി എട്ടുമണിക്കും ഇടയിലാണ് ചൈത്രയുടെ വീട്ടിൽ കവർച്ച നടന്നത്.
ചൈത്രയും കുടുംബവും ഉത്സവം കാണാൻ പോയ സമയത്ത് വീടിൻ്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്ന് അലമാരയിൽ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും കവർന്നത്.
0 Comments