കള്ളൻ കയറി. പുലർച്ചെ ക്ഷേത്ര പരിസരത്ത്
മോഷ്ടാക്കളെ മുഖാമുഖം കണ്ട് ക്ഷേത്ര പൂജാരി വാസുദേവൻ നമ്പൂതിരി. ഇന്ന് പുലർച്ചെ 3.30 മണിയോടെ മോട്ടോർ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവർച്ചക്ക് ശ്രമിച്ചത്. പൂജാരി വാസുദേവൻ നമ്പൂതിരി സമീപത്തെ വീട്ടിൽ ഗണപതി പൂജക്ക് പോയി ക്ഷേത്രത്തിൽ തിരിച്ചെത്തിയപ്പോൾ ക്ഷേത്ര പരിസരത്ത് ബൈക്ക് നിർത്തിയിട്ട നിലയിലും സമീപത്ത് രണ്ട് പേരെയും കണ്ടു. കാര്യം തിരക്കിയപ്പോൾ വാഹനം തകരാറിലായി നിർത്തിയിട്ടതാണെന്ന് പറഞ്ഞു. പൂജാരി ക്ഷേത്രത്തിൽ കയറിയപ്പോൾ ഭണ്ഡാരം കുത്തി തുറന്ന നിലയിൽ കാണുകയും കവർച്ചാ ശ്രമം നടന്നതിൻ്റെ ലക്ഷണവും കണ്ടതോടെയാണ് ഇരുവരും മോഷ്ടാക്കളാണെന്ന് വ്യക്തമായത്. ഇതിനിടയിൽ മോഷ്ടാക്കൾ രക്ഷപ്പെടുകയും ചെയ്തു.
0 Comments