Ticker

6/recent/ticker-posts

കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം കാഞ്ഞങ്ങാട്ട്, സംഘാടക സമിതി ഓഫീസ് തുറന്നു

കാഞ്ഞങ്ങാട് :കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം 2026 ഫെബ്രുവരി 4 മുതൽ 8 വരെ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്നതിന് മുന്നോടിയായിസംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നിർവഹിച്ചു. ചടങ്ങിൽ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എ. അശോകൻ, ചെയർമാൻ നന്ദജ് ബാബു, സംഘാടക സമിതി കൺവീനർ പ്രണവ് സംസാരിച്ചു. ചടങ്ങിന് കണ്ണൂർ സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി കവിത കൃഷ്ണൻ സ്വാഗതം പറഞ്ഞു. നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ. ടി. ദിനേശൻ അധ്യക്ഷനായി.

കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവലോഗോ പ്രകാശനം കേരള യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി. കെ. സനോജ് നിർവഹിച്ചു. ചടങ്ങിൽ നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.ദിനേശൻ , ഡോ. മോഹനൻ , സെനറ്റ് അംഗം ആര്യ എം ബാബു, സംഘാടക സമിതി കൺവീനർ കെ. പ്രണവ് സംസാരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി കവിത കൃഷ്ണൻ സ്വാഗതം പറഞ്ഞു.ചെയർമാൻ നന്ദജ് ബാബു അധ്യക്ഷനായി.

 

Reactions

Post a Comment

0 Comments