Ticker

6/recent/ticker-posts

പ്ലസ്ടു വിദ്യാർത്ഥിനിയുടെ മുഖത്തടിച്ചു, വിദ്യാർത്ഥിക്കെതിരെ കേസ്

കാഞ്ഞങ്ങാട് :പ്ലസ്ടു വിദ്യാർത്ഥിനിയുടെ മുഖത്തടിച്ചു. സംഭവത്തിൽ ഒപ്പം പഠിക്കുന്ന
വിദ്യാർത്ഥിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 4.45 മണിയോടെ കുണിയ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം റോഡിൽ വച്ചാണ് വിദ്യാർത്ഥിനിയുടെ മുഖത്തടിച്ചത്. ഒപ്പം പഠിക്കുന്ന 18 കാരനായ വിദ്യാർത്ഥിക്കെതിരെയാണ് കേസ്. പെൺകുട്ടി സംസാരിക്കാൻ വിസമ്മതിച്ചതിലുള്ള വിരോധം വച്ച് തടഞ്ഞു നിർത്തി കൈ കൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്.

Reactions

Post a Comment

0 Comments