കാസർകോട്:ഭർത്താവിൻ്റെ വീട്ടിലേക്ക് യാത്ര തിരിച്ച യുവതിയെ കാണാതായതായി പരാതി. ഇന്നലെ വൈകുന്നേരം 3.30 മണിയോടെ ഭർത്താവിൻ്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ മകളെ കാൺമാനില്ലെന്ന മാതാവിന്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കറന്തക്കാട്ടെ പ്രീതിക 20 യെയാണ് കാണാതായത്. കറന്തക്കാട്ടെ വീട്ടിൽ നിന്നുമാണ് പോയത്. മാതാവ് ഉമാവതി യുടെ പരാതിയിലാണ് കേസ്.
0 Comments