രണ്ട് പേർ അറസ്റ്റിലായി. കാസർകോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് ഉള്ളിൽ തുളുനാട് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മലനാട് കഫെയിലാണ് അക്രമം. രണ്ടംഗ സംഘം കടയിൽ കയറി ഭക്ഷണസാധനങ്ങളും മിക്സി,സോഫ്റ്റ് ഡ്രിഗ്സും നശിപ്പിച്ചു. 8000 രൂപയുടെ നഷ്ടമുണ്ട്. കടയുടമ ടി. കെ. അയൂബിൻ്റെ 54 പരാതിയിൽ രണ്ടംഗ സംഘത്തിനെതിരെ കേസെടുത്തു. കടയിൽ അക്രമം നടത്തുന്ന വിവരമറിഞ്ഞെത്തിയ എസ്.ഐ മാരായ നെജിൽ രാജ്, രാജൻ, സുഭാഷ് എന്നിവരെ പ്രതികൾ കയ്യേറ്റം ചെയ്തു. യൂണിഫോമിൽ കുത്തിപ്പിടിച്ച് ചവിട്ടി . ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി. പ്രതികളായ കാസർകോട് അശോക് നഗറിലെ സുധീഷ് 42, കാഞ്ഞങ്ങാട് കുടാൽ നഗറിലെ ദേവി പ്രസാദ് 37 എന്നിവരാണ് അറസ്റ്റിലായത്.
0 Comments