കാഞ്ഞങ്ങാട്: റെയിൽവേ കാസർകോടി
നോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക,അമൃത് ഭാരത് എക്സ്പ്രസിന് ജില്ലയിൽ കൂടുതൽ സ്റ്റോപ്പ് അനുവദിക്കുക ,കാസർകോട് എം പി റെയിൽവേ വികസനത്തിന് ആവശ്യമായ ഇടപെടൽ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കുന്നുമ്മലിൽ നിന്നും പ്രകടനം ആരംഭിച്ചു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുമുന്നിൽ പ്രകടനം പൊലീസ് തടഞ്ഞു.തുടർന്ന് നടത്തിയ പൊതുയോഗം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് യതീഷ് വാരിക്കാട്ട് അധ്യക്ഷത വഹിച്ചു വി. ഗിനീഷ്, ഹരിത നാലപ്പാടം, വി. പി. അമ്പിളി, അനീഷ് കുറുമ്പാലം സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതം പറഞ്ഞു.
0 Comments