കാറും സ്കൂട്ടറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. 14 കാരൻ ഓടിച്ച കാർ രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് പിടികൂടിയത്. ഇന്ന് വൈകീട്ട് അജാനൂർ മുട്ടുന്തലയിൽ നിന്നും 17 കാരൻ ഓടിച്ച സ്കൂട്ടർ ഹോസ്ദുർഗ് പൊലീസ് പിടികൂടി സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടി കാർ ഓടിച്ചതിന് ബന്ധുവിനെതിരെ ബേഡകം പൊലീസ് കേസെടുത്തു. ചിത്താരിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് മാതാവിനെതിരെ കേസെടുത്തു. മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ ചിറ്റാരിക്കാൽ പൊലീസ് പിടികൂടി. മദ്യപിച്ച് ഓടിച്ച നിരവധി ഇരു ചക്രവാഹനങ്ങളും കാറുകളും വിവിധ ഇടങ്ങളിൽ നിന്നുമായി പൊലീസ് പിടികൂടി കേസെടുത്തു.
0 Comments