Ticker

6/recent/ticker-posts

എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കെ.എസ്.യു , എം.എസ്.എഫ് പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : നെഹ്റു കോളേജിൽ
എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കെ.എസ്.യു , 
എം.എസ്.എഫ് പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. എസ്. എഫ്. ഐ പ്രവർത്തകരായ എൻ. ജിതിൻ റാം 20, അഭിരാം 18 ,വിഗ്നേഷ് 18 എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ ലുക്ക് മാൻ, അഷ്ഹാംസ്, വിഷ്ണുവൽ സൻ , സുഹൈബ്, ഫർഹാൻ അവാസ്, അശ്വന്ത് എന്നീ കെ.എസ്.യു , എം . എസ് . എഫ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ രാവിലെ കോളേജിലെ ഓഡിറ്റോറിയത്തിൽ വച്ച് മുഖത്ത് ഉൾപെടെ കൈ കൊണ്ടും ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. എസ്. എഫ്. ഐ യുടെ കൊടി പറിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കാരണമെന്ന് പറഞ്ഞു.
Reactions

Post a Comment

0 Comments