Ticker

6/recent/ticker-posts

ഏഴ് പൂവൻ കോഴികളുമായി അഞ്ചംഗ ചൂതാട്ട സംഘം പിടിയിൽ

കാസർകോട്:ഏഴ് പൂവൻ കോഴികളുമായി അഞ്ചംഗ ചൂതാട്ട
 സംഘത്തെ പൊലീസ് പിടികൂടി. ഇന്ന് വൈകീട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് കോഴികളോട് ക്രൂരത കാട്ടി ചൂതാട്ടത്തിലേർപ്പെട്ടവർ പിടിയിലായത്. ഒരു സംഘം പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. പുത്തിഗെ മുഗു ചെവയിൽ നിന്നും ബദിയഡുക്ക പൊലീസാണ് പിടികൂടിയത്. കടമ്പാറിലെയദീഷ് 36, മുഗു സ്വദേശിയായ ബാബു റായി 70, സുധാകര റായി 48,നാരായണ 42, ഗിരീഷ് റായ്40 എന്നിവരാണ് പിടിയിലായത്. കോഴികളെ കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments