മൊബൈൽ ഫോണിയ ചിത്രീകരിച്ചതായി പറഞ്ഞ് വഴിയാത്രക്കാരനെഇരുമ്പ് ലിവർ കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിക്കുകയും ഫോണും പണവും തട്ടിയെടുത്തെന്ന പരാതിയിൽ
പ്രതി അറസ്റ്റിൽ. ദേളി സ്വദേശി ഡി.എം.സമീർ 40 ആണ് അറസ്റ്റിലായത്. ബേക്കൽ ഡി.വൈ.എസ്.പി എം.പി. ആ സാദിൻ്റെ നിർദ്ദേശപ്രകാരം മേൽപ്പറമ്പ ഇൻസ്പെക്ടർ എം.പി. രാഘവൻ അറസ്റ്റ് ചെയ്യുകയായിരുന്നു. കാസർകോട് അലിംഗ തോട്ടിലെ കെ.എം.ഷാഫിക്ക് 61 നേരെയാണ് ആക്രമണമുണ്ടായത്. ദേളി സഅദിയ അറബി കോളേജിന് സമീപം ഇന്നലെ ഉച്ചക്കാണ് സംഭവം. റോഡിൽ മാർഗതടസമുണ്ടാക്കും വിധം വാഹനങ്ങൾ നിർത്തി വാക്ക് തർക്കമുണ്ടാക്കുന്നത് കണ്ട് ചോദിക്കുന്ന സമയം ഷാഫി ദൃശ്യം മൊബൈലിൽ പകർത്തിയെന്ന് പറഞ്ഞായിരുന്നു അക്രമം. കൊല്ലണമെന്ന ഉദ്ദേശത്തോടെ ഇരുമ്പ് ലിവർ കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും 12000 രൂപ വില വരുന്ന ഫോണും 32000 രൂപയും കവർച്ച ചെയ്തെന്നാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
0 Comments