കാസർകോട്: മധ്യവയസ്കനെ മാരകായുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പാടി എതിർത്തോട് സ്വദേശി രഞ്ജിത്ത് എന്ന ബങ്കനെയാണ് 29 കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്.
2021 ഏപ്രിൽ 3 ന് രാത്രി 10:30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എതിർത്തോട് സ്വദേശിയായ രാഘവയെ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നെഞ്ചിനും കൈക്കും ഗുരുതരമായി പരിക്കേറ്റ രാഘവ തലനാരിഴക്കാണ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.
പിഴ അടക്കാത്ത പക്ഷം 9 മാസം കൂടി അധിക തടവ് അനുഭവിക്കണം.
വിദ്യാനഗർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടറായിരുന്ന നിബിൻ ജോയ് ആണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് വിദ്യാനഗർ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
0 Comments