കാഞ്ഞങ്ങാട് :14 വയസുകാരനും 15 കാരനും ഓടിച്ച സ്കൂട്ടറുകൾ പൊലീസ് പിടികൂടി. വാഹനം കുട്ടികൾക്ക് ഓടിക്കാൻ നൽകിയ
മൂത്തമ്മക്കും പിതാവിനുമെതിരെ പൊലീസ് കേസ്. അമ്പലത്തറ - ബിദിയാൽ റോഡിൽ 15 കാരൻ ഓടിച്ച സ്കൂട്ടർ ഇന്ന് രാവിലെ അമ്പലത്തറ പൊലീസ് പിടികൂടി. മൂത്തമ്മയാണ് സ്കൂട്ടർ ഓടിക്കാൻ നൽകിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. പാണത്തൂർ ബാപ്പും കയം സ്വദേശിനിയായ 52 കാരിക്കെതിരെയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്. ആർ. സി ഉടമയായ
ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഇച്ചിലം കോട് നിന്നും 14 കാരൻ ഓടിച്ച സ്കൂട്ടർ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് ഓടിക്കാൻ നൽകിയതാണെന്ന് കുട്ടി പറഞ്ഞതിനെ തുടർന്ന് പിതാവിനെതിരെ കേസെടുത്തു.
0 Comments