Ticker

6/recent/ticker-posts

ആധുനിക ചികിൽസാ സൗകര്യങ്ങളുമായി കാസർകോട് ആസ്റ്റർ മിംസിൽ ബ്രെസ്റ്റ് ക്ലിനിക്ക് പ്രവർത്തനം തുടങ്ങി

കാസർകോട്: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകി കാസർകോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 'ബ്രെസ്റ്റ് ക്ലിനിക്ക്' പ്രവർത്തനമാരംഭിച്ചു. ആസ്റ്റർ ഹോസ്പിറ്റൽസ് മെഡിക്കൽ ഡയറക്ടർ ഡോ. കെ.എം. സൂരജ്  ഉദ്ഘാടനം നിർവഹിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ കാസർകോട് ജില്ലയിൽ ലഭ്യമാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന്  ഡോ. സൂരജ്  പറഞ്ഞു. മികച്ച ചികിത്സാ സൗകര്യങ്ങൾ  കുറഞ്ഞ ചെലവിൽ കാസർകോട് ജില്ലയിലെ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ആസ്റ്റർ മിംസിന്റെ ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ കൂടുതൽ നൂതനമായ ആരോഗ്യ സേവനങ്ങൾ ആശുപത്രിയിൽ സജ്ജമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്തനാർബുദം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമാണ് പ്രത്യേക ക്ലിനിക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടൊപ്പം ആസ്റ്റർ മിംസിലെ വിവിധ സർജിക്കൽ വിഭാഗങ്ങളിലായി 750 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടിയും അരങ്ങേറി. 
 ആസ്റ്റർ മിംസ് സി.ഒ.ഒ സുധീർ ബാസുരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എം.എസ്, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയുമായ ഡോ. സാജിദ് സലാഹുദ്ധീൻ, ജനറൽ സർജറി സീനിയർ കൺസൾട്ടന്റ് ഡോ. പി. വിനോദ് കുമാർ., കണ്ണൂർ ആസ്റ്റർ മിംസ് സീനിയർ കൺസൾട്ടന്റ് ഡോ. ജിമ്മി സി. ജോൺ, ജനറൽ സർജറി സ്പെഷ്യലിസ്റ്റ് ഡോ. എം എ . ആയിഷ നജ്മ , വിവിധ വിഭാഗം മേധാവികൾ, ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫുകൾ,  ആശുപത്രി ജീവനക്കാർ  പങ്കെടുത്തു.




Reactions

Post a Comment

0 Comments