19 വയസുകാരിയെ കാണാതായതായി പരാതി. സഹോദരി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപ്പള പത്തോടിയിലുള്ള കൊണ്ടയൂർ ആശ്രമത്തിൽ നിന്നും പോയ ശേഷം കാണാതായെന്നാണ് പരാതി. കർണാടക ഹസൻ ജക്കനഹള്ളിയിലെ ഹെലനസ് പൂരയിലെ യശോദയുടെ മകൾ അക്ഷിതയെയാണ് കാണാതായത്. 19 ന് രാവിലെ പോയ ശേഷം വിവരം ഇല്ല. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments