പ്രതിയെ അന്വേഷിച്ചിറങ്ങിയ പൊലീസിന് കിട്ടിയത് മയക്ക് മരുന്ന്, 19 ഗ്രാം എം.ഡി.എം.എയും സ്കൂട്ടറുമായി യുവാവ് അറസ്റ്റിൽ
April 17, 2026
കാസർകോട്: മറ്റൊരു കേസിലെ
പ്രതിയെ അന്വേഷിച്ചിറങ്ങിയ പൊലീസിന് കിട്ടിയത് മയക്ക് മരുന്ന്.
19.340 ഗ്രാം എം.ഡി.എം.എയും സ്കൂട്ടറുമായി യുവാവ് അറസ്റ്റിലായി. ഷിറിയ മുട്ടത്ത് നിന്നും യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെ
ദേശീയ പാത
സർവീസ് റോഡിൽ കൂടി സ്കൂട്ടറിൽ കൊണ്ട് പോവുകയായിരുന്നു. കർണാടക പെരുമന്നൂർ സെയ്ദ് അഫ്രീദിനെ 28യാണ് അറസ്റ്റ് ചെയ്തത്.
0 Comments