Ticker

6/recent/ticker-posts

അതിഞ്ഞാലിൽ ഫുട്ബോൾ ടൂർണമെൻ്റിനിടെ കൂട്ട അടി, 20 ഓളം പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:അജാനൂർഅതിഞ്ഞാലിൽ ഫുട്ബോൾ ടൂർണമെൻ്റിനിടെ കൂട്ട അടി. ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഭാരവാഹികളും കളിക്കാരും കാണികളുമാണ് ഏറ്റ് മുട്ടിയത്. സ്ഥലത്ത് പൊലീസ് എത്തിയാണ് സംഘർഷം ഒഴിവാക്കിയത്. സംഭവത്തിൽ
20 ഓളം പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 9.30 ന് അതിഞ്ഞാലിൽ ഫുട്ബോൾ ടൂർണമെൻ്റ് നടക്കുന്ന ഗ്രൗണ്ടിനടുത്താണ് ഭാരവാഹികളും കളിക്കാരും കാണികളും തമ്മിൽ തല്ലിയത്. അരയാൽ ബ്രദേഴ്സ് നടത്തുന്ന ടൂർണമെൻ്റാണിത്. സംഘർഷമുണ്ടാക്കിയവരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത് . ഒ ഫെൻസ് ക്ലബ് കീഴൂരിലെ കളിക്കാരും ഭാരവാഹികളും കാണികളും സംഘർഷം ഉണ്ടാക്കുന്നതായാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments