Ticker

6/recent/ticker-posts

വീട്ടിൽ നിന്നും യുവതിയെ കാണാതായി, സ്ഥിരമായി മെസേജ് അയക്കുന്ന ആളെ തിരയുന്നു

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും യുവതിയെ കാണാതായി. യുവതിക്ക്
സ്ഥിരമായി
മൊബൈൽ ഫോണിൽ
 മെസേജ് അയക്കുന്ന ആളെ തിരോധാനവുമായി ബന്ധപെട്ട് പൊലീസ് തിരയുന്നു. ബല്ല കല്യാൺ റോഡിലെ സഞ്ജന 20 യെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് 3.30 നും
രാത്രി 8.30 നും ഇടയിൽ കാണാതാവുകയായിരുന്നു. പിതാവ് രമേശൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. മെസേജ് അയക്കുന്ന ആളുടെ കൂടെ പോയതാണെന്ന് സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഫോണിലേക്ക്
മെസേജ് വന്നിരുന്ന മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കണ്ടെത്താൻ ശ്രമം നടക്കുന്നു.
Reactions

Post a Comment

0 Comments