Ticker

6/recent/ticker-posts

വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് പേർ ജീവനൊടുക്കി,21 കാരൻ എലിവിഷം കഴിച്ച് മരിച്ചു, 52 കാരനും വയോധികനും തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് പേർ ഇന്ന് ജീവനൊടുക്കി.
21 വയസുകാരൻഎലിവിഷം കഴിച്ച് മരിച്ചു.
52 കാരനെ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.75 വയസുള്ള
വയോധികനെ പണി തീരാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ കാനത്തൂരിലെ കൃഷ്ണനെ 75 യാണ് വീടിനടുത്തുള്ള പണി തീരാത്ത വീട്ടിൽ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. 
ബദിയഡുക്ക മാവിനക്കട്ടയിലെ ബാലകൃഷ്ണ പൂജാരിയുടെ മകൻ അക്ഷിത് കുമാർ 21 എലി വിഷം കഴിച്ച് ചികിൽസയിലിരിക്കെ ബംഗ്ളുരു ആശുപത്രിയിൽ മരിച്ചു. കഴിഞ്ഞ 6ന് വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബദിയടുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി .
അടൂർ ധോണി മൂലയിലെ ഗണയ്യപ്പനായ ക്കിൻ്റെ മകൻ നാഗേഷ 52 തൂങ്ങി മരിച്ചു. വീടിന് സമീപം കൊട്ടിളയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി .
Reactions

Post a Comment

0 Comments