Ticker

6/recent/ticker-posts

ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

കാഞ്ഞങ്ങാട്:കേരളത്തിൽ ഇന്ന് (21/04/2026) മുതൽ 24/04/2026 വരെ ഉയർന്ന താപനില. 
പാലക്കാട് ജില്ലയിൽ  40 C വരെയും; കൊല്ലം ജില്ലയിൽ 39 C വരെയും; കോട്ടയം ജില്ലയിൽ 38 C വരെയും; ആലപ്പുഴ,  പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ , കാസർകോട് ജില്ലകളിൽ 37 C വരെയും; തിരുവനന്തപുരംജില്ലയിൽ 36C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.    
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,  മലയോര മേഖലകളിലൊഴികെ, ഇന്ന് (21/04/2026) മുതൽ 24/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.
Reactions

Post a Comment

0 Comments