കാസർകോട്:വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്കിന് തീയിട്ടു.
ഇന്ന് രാവിലെ തീയിട്ട നിലയിൽ കാണുകയായിരുന്നു. ചെർക്കള അളക്കയിലെ അബ്ദുള്ളയുടെ മകൻ സി. എ. സൈഫുദീൻ്റെ 30 പാഷൻപ്രോ ബൈക്കിനാണ് തീയിട്ടത് . വീടിൻ്റെ വാതിലുകളും ജനലുകളും തീവച്ച് നശിപ്പിച്ചു. വീടിന്
മുൻവശം തീയിടുകയായിരുന്നു.
വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി. പുലർച്ചെ 1.30 നും 7.30 നും ഇടയിലാണ് സംഭവം. 130000 രൂപയുടെ നഷ്ടം സംഭവിച്ചു. പൊലീസ് കേസെടുത്തു.
0 Comments