Ticker

6/recent/ticker-posts

സ്കൂൾ പരിസരത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം 50 കാരൻ അറസ്റ്റിൽ, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രതി കുട്ടികളെ കണ്ട് ഇറങ്ങുകയായിരുന്നു

കാഞ്ഞങ്ങാട്: കൂട്ടുകാരികൾക്കൊപ്പം കളിക്കുകയായിരുന്ന
 പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം .
50 കാരൻ അറസ്റ്റിൽ. പള്ളിക്കര പൂച്ചക്കാട് സ്വദേശി അബ്ദുൾ ഖാദർ ആണ് അറസ്റ്റിലായത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ ഗ്രൗണ്ടിലെ കളിസ്ഥലത്ത് ഊഞ്ഞാൽ കെട്ടി കളിക്കുകയായിരുന്നു പത്ത് വയസിൽ താഴെ പ്രായമുള്ള നാല് പെൺകുട്ടികൾ. സ്കുട്ടറിൽ പോവുകയായിരുന്ന പ്രതി കുട്ടികളെ കണ്ട് റോഡരികിൽ വാഹനം നിർത്തി ഗ്രൗണ്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ശരീരത്തിൽ കയറി പിടിച്ചതോടെ ഭയന്ന കുട്ടികൾ വിവരം വീട്ടിലെത്തി പറഞ്ഞു. വിവര മറിഞ്ഞെത്തിയ പൊലീസ് മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുത്തു . പോക്സോ പ്രകാരം കേസെടുത്ത് ബേക്കൽ ഇൻസ്പെക്ടർ പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
മറ്റ് മൂന്ന് കുട്ടികളുടെ മൊഴിയെടുക്കുമെന്ന് ഡി.വൈ.എസ്.പി എം.പി. ആസാദ് പറഞ്ഞു. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments