കിടപ്പ് മുറിയിൽ
മരിച്ച നിലയിൽ കണ്ടെത്തി. അബോധാവസ്ഥയിലെന്ന് കരുതി ആ ശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. ചന്തേര കാനായി വീട്ടിൽ പി.പി. രാമൻ്റെ മകൻ കാനായി രാധാകൃഷ്ണൻ 62 ആണ് മരിച്ചത്. ഇദ്ദേഹം തനിച്ച് താമസിച്ച് വന്നിരുന്ന പിലിക്കോട് ഏച്ചികൊവ്വലിലെ അടച്ചിട്ട വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് ഉച്ചക്ക് 2.30 മണിയോടെയാണ് കണ്ടത്. കഴിഞ്ഞ 19 ന് വൈകുന്നേരമാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്. ചന്തേര പൊലീസ് കേസെടുത്തു.
0 Comments