കാഞ്ഞങ്ങാട്: കാസർകോട്:വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
58 കാരനെ ഹെൽത്ത് സെൻ്റർ വളപ്പിലെ മരത്തിലും 60 കാരനെ വീടിന്റെ അടുക്കളയിലും തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
പനയാൽ കൂട്ടപ്പുന്നയിലെ എൻ.വി. ശശിധരനെ 58 വീടിന് സമീപത്തുള്ള ഹെൽത്ത് സെൻ്റർ കോമ്പൗണ്ടിന് ഉള്ളിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ഇന്ന് ഉച്ചക്കാണ് കണ്ടത് . ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ബദിയഡുക്ക പൊയ്യ അജക്കളയിലെ കുഞ്ഞിരാമ മണിയാണിയുടെ മകൻ സുരേഷ് മണിയാണി60യെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെട്ടറുത്ത് കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു . ഇന്ന് വൈകീട്ട് 6 മണിക്കാണ് സംഭവം. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments