Ticker

6/recent/ticker-posts

മഡിയൻ കൂലോം ക്ഷേത്ര പുന:പ്രതിഷ്ഠ മഹോൽസവത്തിന് ഭക്ഷ്യ ധാന്യവുമായി അതിഞ്ഞാൽ പള്ളി ഭാരവാഹികൾ എത്തി

കാഞ്ഞങ്ങാട്: മതസൗഹാർദ്ദത്തിന്റെയും വിശ്വാസത്തിന്റെയും പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന മഡിയൻ കൂലോം ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മ കലശ മഹോൽസവം നടക്കുന്നതിനോടനുബന്ധിച്ച് അതിഞ്ഞാൽ മുസ്ലിം ജമാഅത്തി ൻ്റെയും ഉമർ സമർഖന്ത് മഖാമി ൻ്റെയും ഭാരവാഹികളും പ്രവർത്തകരും ചേർന്ന് ക്ഷേത്ര സന്ദർശനം നടത്തി. ജമാഅത്ത് വക ഭക്ഷ്യധാന്യങ്ങൾ മഡിയൻ കൂലോം ക്ഷേത്ര പാലക ക്ഷേത്രം ഭാരവാഹി കൾക്ക് കൈമാറി. ക്ഷേത്ര സന്നിധിയിലെത്തിയ ഭാരവാഹികളെ മഡിയൻ കൂലോം ക്ഷേത്ര മഹോൽസവ കമ്മിറ്റി ഭാരവാഹികൾ ഊഷ്‌മളമായി വരവേറ്റു. ചടങ്ങിൽ വി. കമ്മാരൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡൻ്റ് തെരുവത്ത് മുസ ഹാജി, ജന.സെക്രട്ടറി അഷ്റഫ് ഹന്ന പാലക്കി മു ഹമ്മദ് കുഞ്ഞി ഹാജി, ടി. മുഹമ്മദ് അസ്ലം,ജമാഅത്ത് ഭാരവാഹികളായ പി.എം. ഫാറൂഖ്,പി.എം. ഫൈസൽ, കെ. കുഞ്ഞു മൊയ്‌തീൻ, സി.എച്ച്. അസൈനാർ, കെ.കെ. ഫസൽറഹ്മാൻ, സി.എച്ച്. സുലൈമാൻ ഹാജി, ശബീർ ഹസൻ എന്നിവരും മഹോൽസവ സമിതി ഭാരാവാഹികളും സംബന്ധിച്ചു.ആഘോഷ കമ്മിറ്റി വർക്കിംഗ് ചെയർമാൻ ജയദേവൻ സ്വാഗതവും തമ്പാൻ നന്ദി പറഞ്ഞു.

Reactions

Post a Comment

0 Comments