Ticker

6/recent/ticker-posts

58 കാരൻ മറ്റൊരാളുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂർ:58 കാരൻ മറ്റൊരാളുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ഇന്ന് രാവിലെ 6.50 നാണ് മറ്റൊരാളുടെ വീടിൻ്റെ വർക്ക്
ഏരിയയിൽ ഫാനിൽ പ്ലാസ്റ്റിക് കയർ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ചെറുതാഴം കോട്ടക്കുന്നിലെ ചെറിയ രാമൻ്റെ മകൻ പി. രാജൻ ആണ് മരിച്ചത്. എടാട്ട് കോളേജിന് സമീപം താമസിക്കുന്ന സുഗുണൻ്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. സുഗുണനുമായുള്ള സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള മാനസിക വിഷത്താലോ മറ്റോ മരിച്ചതാകാമെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.
Reactions

Post a Comment

0 Comments