മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് (20/04/2026) മുതൽ 24/04/2026 വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 C വരെയുംകൊല്ലം ജില്ലയിൽ 39 C വരെയുംആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ , കാസർകോട് ജില്ലകളിൽ 37 Cവരെയും; തിരുവനന്തപുരം ജില്ലയിൽ 36C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (20/04/2026) മുതൽ 24/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.
0 Comments