കാസർകോട്:വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയുടെ കൈയില്‍ നിന്ന് സ്വര്‍ണച്ചെയിന്‍ കവര്‍ന്നു. ബൈക്കിലെത്തിയ യുവാവാണ് സ്വര്‍ണച്ചെയിന്‍ തട്ടിയെടുത്തത്.
വിട്‌ള പഡ്നൂറു വില്ലേജിലെ കൊടപദവ് മാടക്കയില്‍ വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈയില്‍ നിന്നാണ് സ്വര്‍ണച്ചെയിന്‍ തട്ടിയെടുത്തത്.ഇതുസംബന്ധിച്ച് വിട്‌ള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സമീപത്തെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്വര്‍ണച്ചെയിന്‍ തട്ടിയെടുത്തതിന് ശേഷം അജ്ഞാതന്‍ ബൈക്കില്‍ സ്ഥലം വിടുന്നതാണ് ദൃശ്യത്തിലുള്ളത്. ഹെല്‍മറ്റ് കൊണ്ട് മുഖം മറച്ചതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല.സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
0 Comments