Ticker

6/recent/ticker-posts

കുശാൽ നഗറിൽ പാളം മുറിച്ച് കടക്കുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്:കുശാൽ നഗറിൽ പാളം മുറിച്ച് കടക്കുന്നതിനിടെ കാഞ്ഞങ്ങാട് ആവിക്കര സ്വദേശി മരിച്ചു. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. ജില്ലാശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. കൊവ്വലിലെ വേണു 67 ആണ് മരിച്ചത്. കണ്ണൂർ ഭാഗത്തേക്ക് പോയ ട്രെയിൻ ആണ് ഇടിച്ചത്. പാളത്തിൽ നിന്നും ദൂരേക്ക് തെറിച്ചു പോയി. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. ഭാര്യ : ശാന്ത. മക്കൾ : ഉണ്ണി, നിഷ.
Reactions

Post a Comment

0 Comments