Ticker

6/recent/ticker-posts

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു, ദമ്പതികൾക്ക് പരിക്ക്

നീലേശ്വരം:നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന്  വൈകുന്നേരം  അഞ്ചു മണിയോടെ ചോയ്യംങ്കോടിനും  കിണാവൂർ റോഡിനും ഇടയിൽ മെയിൽ റോഡിലാണ് അപകടം.കണ്ണൂർ പയ്യാവൂരിൽ നിന്നും ചായ്യോത്തെക്ക് വരികയായിരുന്നു കെ എൽ 78 ഇ 1306 നമ്പർ സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത് പയ്യാവൂരിലെ ജോസ് 65 ,ഭാര്യ ലീന 60 എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കിണാവൂർ റോഡിലെ ക്ലിനിക്കിൽ പ്രാഥമിക ചികിത്സക്ക് ശേഷം നീലേശ്വരത്തെ ഹോസ്പിറ്റലിലേക്ക് മാറ്റി.ഇവരുടെ ബന്ധു ജോസ് 48 ആണ് വാഹനം ഓടിച്ചിരുന്നത് .  ജോസിന്
കാര്യമായ പരുക്കുകളില്ല. ചായ്യോത്തെ ബന്ധു വീട്ടിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.അപകടസമയത്ത് റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതു കൊണ്ട്  ദുരന്തം ഒഴിവായി. വലതുഭാഗത്ത് മരത്തിൽ ഇടിച്ച വാഹനം ഇടിയുടെ ആഘാതത്തിൽ ഇടതു ഭാഗത്തേക്ക് വന്ന്  തിരിയുകയായിരുന്നു.
Reactions

Post a Comment

0 Comments