ജോലിക്ക്
പോയ യുവതിയെ
കഴിഞ്ഞ ദിവസം ഉച്ചക്ക് 12 ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. തച്ചങ്ങാടിലെ ശ്രുതിശങ്കറിനെ 29 യാണ് കണ്ടെത്തിയത്. സഹോദരി നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട കൊല്ലം സ്വദേശി സോഹൻ്റെ കൂടെയാണ് വീടു വിട്ടത്. ബേക്കൽ പൊലീസ് കൊല്ലത്ത് എത്തി കൊണ്ട് വരികയായിരുന്നു. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രി നഴ്സായ യുവതി സോഹനൊപ്പം പോയി.
0 Comments