Ticker

6/recent/ticker-posts

പൊലീസ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട്:പൊലീസ് സ്റ്റേഷനിൽ കയറി പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും
ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്. ഇന്ന് പുലർച്ചെ 3.45 ന് ബേക്കൽ പൊലീസ് സ്റ്റേഷനിലാണ് സംഭവം. 
എസ്.ഐ അഖിൽ സെബാസ്റ്റ്യൻ്റെ പരാതിയിൽ ആണ് കേസ്. പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി എസ്. ഐയെയും പാറാവ് ഡ്യൂട്ടി ഉദ്യോഗസ്ഥനെയും ഭീഷണിപെടുത്തി
ഔദ്യോഗിക കൃത്യ നിർവഹണം തടസപടുത്തിയെന്നാണ് കേസ്.
Reactions

Post a Comment

0 Comments