കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് യുവാവിൻ്റെ നഗ്ന ഫോട്ടോ എടുത്ത കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ കോഴിക്കോട് നിന്നും കാർ സഹിതം ഹോസ്ദുർഗ് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോഴിക്കോട് നിന്നും രാത്രി തന്നെ കാഞ്ഞങ്ങാട്ടെത്തിച്ചു. അജാനൂർ ഇഖ്ബാൽ സ്ക്കൂളിന് സമീപത്തെ അഫ്സൽ 35 ആണ് പിടിയിലായത് . പ്രതി ബംഗ്ളുരുവിലുള്ളതായി വിവരം ലഭിച്ച് പൊലീസ് ബംഗ്ളുവിലെത്തിയിരുന്നു. ഇത് മണത്ത പ്രതി കോഴിക്കോട്ടേക്ക് കടന്നു . പൊലീസും പിന്നാലെയെത്തി കസ്റ്റഡിയിലെടുത്തു. ആറങ്ങാടിയിലും ഇഖ്ബാൽ ജംഗ്ഷനിലും മുൻപ് നടന്ന രണ്ട് അക്രമ കേസുകളിലെ പ്രതിയാണ്. കൂട്ട് പ്രതി
പഉളിക്കര പൂച്ചക്കാട് സ്വദേശി താജുദ്ദീനെ 37 കഴിഞ്ഞ ദിവസം
പാലക്കുന്ന് ഭാഗത്ത് നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ രണ്ടാം പ്രതിയാണ്. മറ്റൊരു പ്രതി ചേതൻ നേരത്തെ പിടിയിലായിരുന്നു . രണ്ട് പ്രതികൾ ഇനി പിടിയിലാവാനുണ്ട് . അജാനൂർ കൊളവയൽ സ്വദേശി ടി.എ. ഷഹാദിനെ 37 കാറിൽ കൊണ്ട് പോയി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നഗ്ന ഫോട്ടോ എടുത്ത്, സോഷ്യൽ മീഡയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മാസം 4 ന് രാത്രി 9.30 ന് ഇഖ്ബാൽ ജംഗ്ഷനിൽ നിന്നായിരുന്നു കാറിൽ കയറ്റി കൊണ്ട് പോയത്.
ഹോസ്ദുർഗ് എസ്. ഐമാരായ ജിതിൻ, നീതു
പൊലീസുദ്യോഗസ്ഥരായ
സനീഷ് കുമാർ ,കെ.ടി. അനിൽ, വിപിൻ കുമാർ
0 Comments