കാഞ്ഞങ്ങാട്: ജില്ലയുടെ പല ഭാഗങ്ങളിലും ഇന്ന് വൈകീട്ട് നേരിയ വേനൽ മഴ ലഭിച്ചു. ഇടിമിന്നൽ ശക്തമായുണ്ടായെങ്കിലും കാര്യമായ മഴ ലഭിക്കാത്തത് നിരാശയുണ്ടാക്കി. ചുട്ട് പൊള്ളന്ന വേനലിൽ ആശ്വാസമാകുമെന്ന് കരുതിയെങ്കിലും ശക്തമായ മഴ ലഭിച്ചില്ല . കാസർകോട് , കാഞ്ഞങ്ങാട് ഭാഗത്തും മലയോരങ്ങളിലും നേരിയ മഴയായിരുന്നു .ശക്തമായ കാറ്റിൽ കവുങ്ങ് പൊട്ടിവീണ് മുള്ളങ്കല്ല് കുഴിക്കാലായിൽ ജോണിക്കുട്ടിയുടെ വീട് തകർന്നു. ഓടിട്ട വീടാണ് തകർന്നത്. ആർക്കും പരിക്കില്ല.
0 Comments