പയ്യന്നൂർ:സ്കൂട്ടർ
റോഡിലെ മൈൽ കുറ്റിയിൽ ഇടിച്ചു. സ്കൂട്ടറിൽ നിന്നും പുഴയിലേക്ക് തെറിച്ചു വീണ് യുവാവ് മരിച്ചു. പുഴയിൽ മലർന്ന് കിടക്കുന്ന നിലയത്തിൽ കണ്ട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് വൈകീട്ടോടെയാണ് അപകടം. വയലപ്ര ചെറുതാഴത്തെ ലക്ഷ്മണൻ്റെ മകൻ എം. സനൽ കുമാർ 36 ആണ് മരിച്ചത്. വയലപ്ര മൊത്തങ്ങ കൃഷ്ണൻ്റെ പീടികക്ക് സമീപമുള്ള മയിൽ കുറ്റിയിൽ സ്കൂട്ടർ ഇടിക്കുകയും സ്കൂട്ടറിൽ നിന്നും യുവാവ് തൊട്ടടുത്ത പുഴയിലേക്ക് വീഴുകയായിരുന്നു. പരിയാരം പൊലീസ് കേസെടുത്തു.
0 Comments