കാസർകോട്: കുമ്പള നിർച്ചാൽ ബാപ്പാലിപ്പൊന്നം ഷഫായത്തിനെ 30 തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്ററിൽ. പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടാൻ പൊലീസിന് സാധിച്ചു.
സീതാംഗോളി
നായ്ക്കാപ്പ്
സ്വദേശി ശ്രീനിവാസയാണ് പിടിയിലായത്.
മദ്യലഹരിയിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.പാടലടുക്കം സ്വദേശി സഫായത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തലേദിവസം സ്ഥലത്ത് നടന്ന സംഘട്ടനവുമായി കൊലക്ക് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
സീതാംഗോളിയിൽ കെട്ടിടത്തിന് പിന്നിൽ യുവാവിനെ തലക്കടിച്ചുകൊന്നനിലയിൽ ഇന്നലെ
വൈകീട്ടാണ്
മൃതദേഹം കണ്ടെത്തിയത്. കോഴിവണ്ടി ഡ്രൈവറായ ബാപ്പാലിപ്പൊനം പാടലടുക്കം കണ്ണേപ്പാടിക്കടുത്ത് താമസിക്കുന്ന ഉപ്പി എന്ന സഫായത്തിനെ 30 കൊലപെടുത്തിയത് അതിദാരുണമായാണ്.
ജില്ല പൊലീസ് മേധാവി വിജയഭാരത് റെഡ്ഡി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
0 Comments