കാഞ്ഞങ്ങാട്:വിസ വാഗ്ദാനം ചെയ്ത്
പണം തട്ടിയെടുത്തു. യുവാവ് നൽകിയ പരാതിയിൽ
പൊലീസ് കേസെടുത്തു. കമ്പനിയുടെ എം.ഡിക്കെതിരെ ചിറ്റാരിക്കാൽ പൊലീസാണ് കേസെടുത്തിട്ടുള്ളത്. ചിറ്റാരിക്കാൽ ഇരുപത്തി അഞ്ചിലെ കോയിക്കൽ ആൽബിൻ ആൻ്റണിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശി മുഹമ്മദ് റയീസിനെതിരെയാണ് കേസ്. ഓസ്ട്രേലിയയിൽ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.
0 Comments