Ticker

6/recent/ticker-posts

കെ.സുധാകരന് സീറ്റ് നിഷേധിച്ചതിന് പിന്നിൽ പ്രവർത്തിച്ചെന്ന് പ്രചരണം,കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ പരാതിയിൽ അഭിഭാഷകനെതിരെ കേസ്

കണ്ണൂർ:കെ.സുധാകരൻ എം.പിക്ക് നിയമസഭ സീറ്റ് നിഷേധിച്ചതിന് പിന്നിൽ  കെ.പി.സി.സി പ്രസിഡൻ്റ് അഡ്വ.
 സണ്ണി ജോസഫ് പ്രവർത്തിച്ചതെന്ന് വ്യാജ പ്രചാരണം നടത്തിയ
  അഭിഭാഷകനെതിരെയും മറ്റൊരാൾക്കെതിരെയും കണ്ണൂർ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെ. പി. സി. സി പ്രസിഡൻറ് നേരിട്ട് നൽകിയ പരാതിയിൽ അഡ്വ. കെ. ജെ. ജോസഫ്, കെ. ആർ. അബ്ദുൾ ഖാദർ എന്നീ ഫെയ്സ്ബുക്ക് ഐഡി ഉടമകൾക്കെതിരെയാണ് കേസെടുത്തത്.
കെ. പി. സി. സി പ്രസിഡൻ്റ് പരാതിയിൽ പറയുന്നത് ഇങ്ങനെ:
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ കെ. സുധാകരൻ എം.പിക്ക് സീറ്റ് നിഷേധിച്ചത് അന്യായക്കാരൻ ആണെന്ന് വരുത്തി തീർക്കാൻ പോളിങ് തിയതിക്ക് മുമ്പുള്ള ഏതോ ദിവസം കെ.പി.സി.സിയുടെ പ്രസിഡൻറ് ആയ അന്യായക്കാരൻ്റെ പേരിൽ കെ.പി.സി.സി  യുടെ ലെറ്റർ പാഡിൽ വ്യാജ ഒപ്പിട്ട് നിർമിച്ച കത്ത് ഒറിജിനൽ എന്ന വ്യാജേന പ്രതികൾ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിപ്പിച്ച് അന്യായക്കാരൻ്റെ ഖ്യാതിക്ക് ഹാനി വരുത്തി.
Reactions

Post a Comment

0 Comments