Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് യുവാവിൻ്റെ നഗ്ന ഫോട്ടോ എടുത്ത കേസിൽ പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് യുവാവിൻ്റെ നഗ്ന ഫോട്ടോ എടുത്ത കേസിൽ ഒരു  പ്രതി അറസ്റ്റിൽ. പിടിയിലായ പ്രതിയെ ഇന്ന് രാത്രിയോടെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പഉളിക്കര പൂച്ചക്കാട് സ്വദേശി താജുദ്ദീൻ 37 ആണ് അറസ്റ്റിലായത്. ഇന്ന് ഉച്ചക്ക് പാലക്കുന്ന് ഭാഗത്ത് നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയാണ്. മറ്റൊരു പ്രതി ചേതൻ നേരത്തെ പിടിയിലായിരുന്നു . മുഖ്യ പ്രതി അഫ്സൽ അടക്കം മൂന്ന് പ്രതികൾ ഇനി പിടിയിലാവാനുണ്ട് . അജാനൂർ കൊളവയൽ സ്വദേശി ടി.എ. ഷഹാദിനെ 37 കാറിൽ കൊണ്ട് പോയി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നഗ്ന ഫോട്ടോ എടുത്ത്, സോഷ്യൽ മീഡയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മാസം 4 ന് രാത്രി 9.30 ന് ഇഖ്ബാൽ ജംഗ്ഷനിൽ നിന്നായിരുന്നു കാറിൽ കയറ്റി കൊണ്ട് പോയത്. 
ഹോസ്ദുർഗ് എസ്. ഐ ജിജേഷ്,പൊലീസുകാരായ കെ.ടി. അനിൽ, ഷൈജു, കൃപേഷ്, സനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
Reactions

Post a Comment

0 Comments