Ticker

6/recent/ticker-posts

സ്വകാര്യ ബസും ബൈക്കും കൂട്ടിമുട്ടി ദമ്പതികൾക്കും കുട്ടിക്കും പരിക്ക്

കാഞ്ഞങ്ങാട്:സ്വകാര്യ ബസും മോട്ടോർ ബൈക്കും കൂട്ടിമുട്ടി ദമ്പതികൾക്കും
 കുട്ടിക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഴക്കോത്തെ ഷാജി 35, ഭാര്യ ഗീത 28 ,മകൻ ആദിദേവ് 6 എന്നിവർക്കാണ് പരിക്കേറ്റത്. ഭീമനടി ബസ് സ്റ്റാൻഡിനടുത്താണ് അപകടം. ഷാജി ഓടിച്ച ബൈക്കിൽ, മുത്തപ്പൻ ബസ് ഇടിക്കുകയായിരുന്നു. കുന്നും കൈ ഭാഗത്ത് നിന്നും മാലോം ഭാഗത്തേക്ക് പോവുകയായിരുന്നു യുവാവും കുടുംബവും. ബസ് ഡ്രൈവർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments