Ticker

6/recent/ticker-posts

കുറ്റിക്കാട്ടിൽ പുള്ളിമുറി ചൂതാട്ടം ആറ് പേർ പിടിയിൽ

കാസർകോട്: ബസ് വെയിറ്റിംഗ് ഷെഡിന് സമീപംകുറ്റിക്കാട്ടിൽ പുള്ളിമുറി ചൂതാട്ടം നടത്തുകയായിരുന്ന ആറ് പേരെ പൊലീസ് പിടികൂടി കേസെടുത്തു. ഇന്ന് രാത്രി 7.15 മണിയോടെ ബദിയടുക്ക പൊലീസ് ബേള ഉള്ളോടിയിൽ നിന്നാണ് ചൂതാട്ടക്കാരെ പിടികൂടിയത്. 2970 രൂപ പിടിച്ചു. ബേളയിലെ ചന്ദ്രൻ 48 , നെക്രാജയിലെ അബ്ദുൾ റഹ്മാൻ 52 , ബേളയിലെ മുഹമ്മദ് 60, മാന്യ വിജയൻ 52 ,നീർച്ചാലിലെ പ്രമോദ് കുമാർ 35, മാന്യമുഹമ്മദ് ഷാഫി 44 എന്നിവരാണ് പിടിയിലായത്.
Reactions

Post a Comment

0 Comments