കാഞ്ഞങ്ങാട്:കട്ടക്കളി ചൂതാട്ടത്തിനിടെ രണ്ട് പേരെ പൊലീസ് പിടികൂടി കേസെടുത്തു. ചൂതാട്ട സ്ഥലത്തുണ്ടായിരുന്ന നിരവധി പേർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. കുറ്റിക്കോലിൽ ചൂതാട്ടത്തിലേർപെട്ടവരാണ് പിടിയിലായത്. 3880 രൂപ പിടികൂടി. ഗംഗാധരൻ , അബൂബക്കർ എന്നിവരെയാണ് ബേഡകം പൊലീസ് പിടികൂടിയത്. ചൂതാട്ടകേന്ദ്രത്തിൽ നിന്നും ഏതാനും പേർ ചന്ത നടക്കുന്ന ഭാഗത്തേക്ക് ഓടി പോയതായി പൊലീസ് പറഞ്ഞു.
0 Comments