പ്രതിയായ മകനെ വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് താമസിക്കുന്ന വീട്ടിൽ വച്ചാണ് പിതാവിന് നേരെ മകൻ്റെ ക്രൂരത. ബെണ്ടിച്ചാൽ തായൽ ഹൗസിൽ മുഹമ്മദ് കുഞ്ഞിക്കാണ് 55 വെട്ടേറ്റത്. കത്തി കൊണ്ട് കഴുത്തിന് വെട്ടുകയും നിലത്തുവീണ സമയം ശരീരത്തിൻ്റെ പിറക് വശം പുറത്തും ഇടതു കാലിനും വെട്ടി. കൊല്ലണമെന്ന ഉദ്ദേശത്തോടെയാതൊരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമം. മുഹമ്മദ് കുഞ്ഞിയും ഭാര്യയും താമസിച്ചു വരുന്ന
ചെങ്കള പാണലത്തെ വീട്ടിൽ വച്ചാണ് സംഭവം. അദ്ദേഹം കാസർകോട് ആശുപത്രിയിൽ ചികിൽസയിലാണ്. മുഹമ്മദ് കുഞ്ഞിയുടെ രണ്ടാമത്തെ മകൻ അഹമ്മദ് ഇർഫാദിനെ 28 വിദ്യാനഗർ പൊലീസ് വധശ്രമത്തിന് കേസെടുത്തത്. കസ്റ്റഡിയിലുള്ള പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. പ്രതിപണം ചോദിച്ചത് കൊടുക്കാത്തതിനെ തുടർന്നായിരുന്നു പിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൻ്റെ കാരണം .
0 Comments