കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷൈജി ഓട്ടപ്പള്ളി രണ്ടായിരം വോട്ടിൽ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗത്തിൽ വിലയിരുത്തി. മലയോര ജനതയിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച ജനകീയ പിന്തുണയും, എൽ.ഡി.എഫിലെ ഘടകകക്ഷികൾ തമ്മിലുള്ള ഉൾപ്പോരുകളും യു.ഡി.എഫിന് ഏറെ ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തൽ. കേരള കോൺഗ്രസ് സ്ഥാനാർത്ഥി ഷൈജി ഓട്ടപ്പള്ളിക്ക് വേണ്ടി പ്രവർത്തിച്ച യു.ഡി.എഫ് പ്രവർത്തകരെ യോഗം അഭിനന്ദിച്ചു. സംഘടന ഓഫീസ് ചുമതലയുള്ള സെക്രട്ടറിയായി യോഗം കെ.യു. മാത്യുവിനെ തെരഞ്ഞെടുത്തു. യോഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ജോർജ്ജ് പൈനാപ്പള്ളി അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ഷൈജി ഓട്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി നിസാം ഫലാക്ക്,കെ. യു മാത്യു, സക്കറിയാസ് വടനാ, ബിനോയ് വെള്ളോപള്ളി, ജെയിംസ് കണിപള്ളി, കെ. എ. സാലു, ജോസ് തെക്കുംകാട്ടിൽ, ജോസ് ചിത്രകുഴിയിൽ,ബാലഗോപാലൻ പെരളത്ത് , എബ്രഹാം തേക്കിൻ കാട്ടിൽ,തോമസ് കരമല,സെബാസ്റ്റ്യൻ സംസാരിച്ചു.
0 Comments