കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ എൻ. ഉണ്ണികൃഷ്ണന് സൂര്യാഘാതമേറ്റു. ദേഹമാസകലം പൊള്ളലേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൂര്യാതപം ഏറ്റത് കാഞ്ഞങ്ങാട് ടൗണിൽ കൂടി മോട്ടോർ ബൈക്കിൽ സഞ്ചരിക്കവെയാണെന്ന് വ്യക്തമായിട്ടുണ്ട്.
നഗരസഭ പത്തൊമ്പതാം വാർഡ് കൗൺസിലർ എൻ ഉണ്ണികൃഷ്ണന്
പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ്
കഴുത്തിന് താഴെയായി ദേഹത്ത് മുന്നിലും പിന്നിലും
പൊള്ളലേറ്റത് . ജില്ലാ
ആശുപത്രിയിലാണ് ചികിത്സ തേടിയത്. ആദ്യം കാര്യമാക്കിയില്ലെങ്കിലും ഇന്ന് രാവിലെയാകുമ്പോഴേക്കും പൊള്ളൽ ഗുരുതരമാവുകയായിരുന്നു.
0 Comments